• Black/White
  • White/Black
  • Yellow/Blue
  • Standard

Current Style: Standard

-A A +A

കംപ്യൂട്ടർ അസിസ്റ്റന്റുമാർക്കുള്ള "മലയാളം കമ്പ്യൂട്ടിങ്" പ്രായോഗിക പരിശീലനം - 2022 ജൂൺ 28 (ബാച്ച് 5 ,6)

Wed, 29/06/2022 - 9:10am -- CTI Mannuthy

കംപ്യൂട്ടർ അസിസ്റ്റന്റുമാർക്കുള്ള "മലയാളം കമ്പ്യൂട്ടിങ്" പ്രായോഗിക പരിശീലനം-ബാച്ച് 5,6-
2022 ജൂൺ 28 ന്  വെള്ളാനിക്കര സെൻട്രൽ ലൈബ്രറിയിൽ വെച്ച് നടത്തപ്പെട്ടു. ഭരണഭാഷ മലയാളമാക്കുന്നതിന് എല്ലാ വിഭാഗം ജീവനക്കാരുടെയും മലയാളം കമ്പ്യൂട്ടിങ് പ്രാവീണ്യം മെച്ചപ്പെടുത്താനായി പരിശീലനങ്ങൾ സംഘടിപ്പിക്കണമെന്ന സർക്കാർ നിർദ്ദേശപ്രകാരം നടത്തിയ  ഈ പ്രായോഗിക പരിശീലനം കൈകാര്യം ചെയ്തത്  സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ് വിദഗ്ദനായ ശ്രീ. മുജീബ് റഹ്മാനാണ്.  എല്ലാ ഫയലുകളും മലയാളത്തിൽ കൈകാര്യം ചെയ്യാൻ സഹായിക്കുന്നതിനായി നടത്തുന്ന ഇത്തരം പരിശീലനങ്ങൾ നന്നായി പ്രയോജനപ്പെടുത്താൻ  സി ടി ഐ മേധാവി പ്രൊഫസർ (ഡോ.) ഹെലൻ എസ്. നിർദ്ദേശിച്ചു. ഡോ. മൃദുല എൻ. പരിശീലനം ഏകോപിപ്പിച്ചു.