• Black/White
  • White/Black
  • Yellow/Blue
  • Standard

Current Style: Standard

-A A +A

Error message

The page style have not been saved, because your browser do not accept cookies.

സംയോജിത കൃഷി സമ്പ്രദായം -ഓൺലൈൻ പരിശീലനം -2022 ഫെബ്രുവരി 18 -24

Sat, 19/02/2022 - 1:18pm -- CTI Mannuthy

സംയോജിത കൃഷി സമ്പ്രദായത്തെക്കുറിച്ച് കേരള കാർഷിക സർവകലാശാല എക്സ്റ്റൻഷൻ ഡയറക്ടറേറ്റിനു കീഴിലുള്ള മണ്ണുത്തിയിലെ  സെൻട്രൽ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് സംഘടിപ്പിക്കുന്ന ആറു ദിന ഓൺലൈൻ പരിശീലനത്തിനു ഫെബ്രുവരി 18 നു തുടക്കമായി. പരിശീലനം  കാർഷിക സർവകലാശാല വൈസ് ചാൻസലർ ഡോ. ആർ. ചന്ദ്രബാബു ഉദ്ഘാടനം ചെയ്തു.ഈ ഓൺലൈൻ പരിശീലനം പരമാവധി പ്രയോജനപ്പെടുത്തണമെന്നു കൃഷി അഡീഷണൽ ഡയറക്ടർ (എക്സ്റ്റൻഷൻ), ശ്രീമതി. സുഷമ എസ്,  മുഖ്യ പ്രഭാഷണത്തിൽ  പങ്കെടുക്കുന്നവരോട് ആഹ്വാനം ചെയ്തു.

പരിശീലനാർത്ഥികളെ സർവകലാശാല വിജ്ഞാന വ്യാപന ഡയറക്ടർ ഡോ. ജയശ്രീ കൃഷ്ണൻകുട്ടി എം സ്വാഗതം ചെയ്തു. സംയോജിത കൃഷി സമ്പ്രദായത്തിന്റെ ആശയവും കേരളത്തിലെ സാധ്യതകളും  എന്ന വിഷയത്തിൽ നടന്ന സെഷൻ കരമന സംയോജിത കൃഷി ഗവേഷണ കേന്ദ്രത്തിലെ പ്രൊഫസറും മേധാവിയുമായ ഡോ. ജേക്കബ് ജോൺ കൈകാര്യം ചെയ്തു. മണ്ണുത്തി സെൻട്രൽ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് പ്രൊഫസറും മേധാവിയുമായ ഡോ. എസ്. ഹെലൻ നന്ദി പറഞ്ഞു.നാനൂറ്റി പതിനഞ്ച് കർഷകർ പരിശീലന പരിപാടിയുടെ ആദ്യദിനം  പങ്കെടുത്തു. 

Inauguration
First Training Session