കഴിഞ്ഞ അഞ്ച് ബുധനാഴ്ചകളിലായി നടന്നു വന്നിരുന്ന സുഗന്ധവിള കൃഷി പരിപാലനം സംബന്ധിച്ച സൗജന്യ ഓൺലൈൻ പരിശീലനം 2022 ആഗസ്റ്റ് 10 ന് നടന്ന പരിശീലനത്തോടെ അവസാനിച്ചു.
ഇന്ന് നടന്ന ഓൺലൈൻ സെഷനിൽ ഗ്രാമ്പൂ, കറുവപ്പട്ട, വാനില എന്നിവയിലെ വിള പരിചരണരീതികൾ സംബന്ധിച്ച് വെള്ളാനിക്കര കാർഷിക കോളേജിലെ തോട്ടസുഗന്ധ വിള വിഭാഗം ശാസ്ത്രജ്ഞയായ ശ്രീമതി.അനീഷ എ കെ ക്ലാസ് എടുക്കുകയും സെഷനിൽ പങ്കെടുത്തവരുടെ ചോദ്യങ്ങൾക്കും സംശയങ്ങൾക്കും മറുപടി നൽകുകയും ചെയ്തു. പങ്കെടുത്തവർ പരിശീലനം തങ്ങൾക്ക് വളരെ ഗുണകരമായതായി അഭിപ്രായപ്പെട്ടു.
![](https://cti.kau.in/sites/default/files/photos/ccv.jpg)