ചിങ്ങം ഒന്ന് കർഷകദിനത്തൊടനുബന്ധിച്ച് കേരള കാർഷിക സർവകലാശാല സെൻട്രൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് കാർഷിക സംരംഭകത്വത്തെ അടിസ്ഥാനമാക്കി ആഗസ്റ്റ് 17 ന് ഏകദിന പരിശീലനം സംഘടിപ്പിച്ചു. കാർഷിക സംരംഭങ്ങളിൽ താല്പരരായ നാൽപതോളം യുവജനങ്ങളെ ഉൾപ്പെടുത്തി നടത്തിയ പരിപാടിയിൽ ഭക്ഷ്യസംസ്‌ക്കരണം, കൃഷിയിലെ യന്ത്രവൽക്കരണം, ജൈവ -ജീവാണു വളങ്ങൾ, ജൈവ കള-കീടനാശിനികൾ എന്നിവയുടെ സാദ്ധ്യതകൾ, മാലിന്യ സംസ്‌ക്കരണത്തിലൂടെ ആദായം തുടങ്ങിയ വിവിധ വിഷയങ്ങളിൽ സർവകലാശാല ശാസ്ത്രജ്ഞർ ക്ലാസുകളെടുത്തു. ഇതൊരു പുതിയ തുടക്കമാണെന്നും താല്പര്യമുള്ളവർക്ക് അവരവരുടെ മേഖലകളിൽ പരിശീലനം ഒരുക്കുവാൻ കാർഷിക സർവകലാശാല സദാ തയ്യാറാണെന്നും പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യവേ സർവകലാശാല രജിസ്ട്രാർ ഡോ. സക്കീർ ഹുസൈൻ എ അറിയിച്ചു. പുതിയ മേഖലകളിലെ സംരംഭകത്വ സാദ്ധ്യതകളറിയാൻ പരിശീലനം സഹായകമായതായി പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.
![](https://cti.kau.in/sites/default/files/photos/17-1.jpg)
![](https://cti.kau.in/sites/default/files/photos/cti_7194.jpg)
![](https://cti.kau.in/sites/default/files/photos/cti_7211.jpg)