ശീതകാല പച്ചക്കറി വിളകളെക്കുറിച്ചുള്ള മൂന്നാമത്തെ സൗജന്യ ഓൺലൈൻ പരിശീലനത്തിൽ ബൾബ്, ഇലവർഗ വിളകളുടെ കൃഷിയെ കുറിച്ച് ക്ലാസ് നടത്തി. 2022 ഡിസംബർ 21 ന് നടത്തിയ പരിശീലനത്തിൽ മുപ്പത്തഞ്ചോളം പേർ പങ്കെടുത്തു സംശയ നിവാരണം നടത്തി. കേരള കാർഷിക സർവകലാശാല ശാസ്ത്രജ്ഞയായ ഡോ. രശ്മി ജെ ആണ് പരിശീലന ക്ലാസ്സ് കൈകാര്യം ചെയ്തത്.