കർഷക ഉത്പാദക കമ്പനികൾക്കായി വാഴ അടിസ്ഥാനമാക്കിയുള്ള കാർഷിക സംരംഭങ്ങൾ എന്ന വിഷയത്തിൽ ദ്വിദിന പരിശീലനം സെൻട്രൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിനു കീഴിൽ 2023 ജനുവരി 4,5 തീയതികളിൽ നടത്തി. വാഴയിലെ മൂല്യ വർധിത ഉത്പന്നങ്ങളുടെ പ്രവർത്തി പരിചയം കണ്ണാറ വാഴ ഗവേഷണ കേന്ദ്രത്തിലും വാഴയിലെ നൂതന ഉത്പന്നങ്ങളുടെ സംരഭകത്വ പരിശീലനം കേരള കാർഷിക സർവകലാശാലയുടെ അഗ്രി ബിസിനസ് ഇൻക്യൂബേറ്ററിലും സംഘടിപ്പിച്ചു. കണ്ണൂർ, ഇടുക്കി, വയനാട്, കോട്ടയം ജില്ലകളിൽ പ്രവർത്തിക്കുന്ന ഉത്പാദക കമ്പനികളിലെ കർഷകരും ഡയറക്ടർ ബോർഡ് അംഗങ്ങളും പരിശീലനത്തിൽ പങ്കെടുത്തു. പരിശീലാനാർഥികൾ കാർഷിക ബിരുദ വിദ്യാർത്ഥികളുമായി ചർച്ചകളിൽ പങ്കു ചേരുകയും കാർഷിക അറിവുകൾ പങ്കുവയ്ക്കുകയും ചെയ്തു.