വളം വ്യാപാരികൾക്കായുള്ള 15 ദിവസത്തെ സംയോജിത സസ്യ പോഷണ മണ്ണ് പരിപാലന സർട്ടിഫിക്കറ്റ് കോഴ്സിന്റെ പതിനെട്ടാമത്തെ ബാച്ച് സെൻട്രൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിനു കീഴിൽ 2022 സെപ്റ്റംബർ 22 മുതൽ ഒക്ടോബർ 15 വരെ നടന്നു. കാർഷിക സർവകലാശാല വിജ്ഞാന വ്യാപന ഡയറക്ടറേറ്റ് മേധാവി ഡോ. ജേക്കബ് ജോൺ ഉദ്‌ഘാടനം ചെയ്ത ഈ കോഴ്സിൽ ക്ലാസുകൾ, പ്രായോഗിക പരിശീലനം, കൃഷിയിട സന്ദർശനം എന്നിവയുൾപ്പെടുത്തി.



